09:57am 19 April 2026
NEWS
കേരള വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ജിൻഡാൽ
18/04/2026  07:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ജിൻഡാൽ

കൊച്ചി: കേരള വിപണിയിൽ സാന്നിധ്യം വിപുലപ്പെടുത്താൻ ജിൻഡാൽ ടിഎംടി. നോവ സ്റ്റീൽസിനെ കേരളത്തിലെ ഫ്രാഞ്ചൈസിയായി നിർമിച്ചു. കേരള വിപണിയിലേക്കായി 500, 550 ടിഎംടി ബാറുകൾ കഞ്ചിക്കോട് പ്ലാന്റിലായിരിക്കും നിർമിക്കുക. കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് ഇണങ്ങിയ ടിഎംടി ബാറുകളാണ് ജിൻഡാൽ നിർമിക്കുന്നത്. ജിൻഡാൽ 500, 550 ബാറുകൾ ഭൂകമ്പ പ്രതിരോധ ബാറുകൾ ഗുണമേന്മയിലും ദീർഘനാൾ ഈട് നിൽക്കുന്നതിലും മുൻപന്തിയിലാണ്.
ഫ്ലാറ്റുകൾ, വീടുകൾ തുടങ്ങിയവ നിർമിക്കാൻ ഏറ്റവും മികച്ച ടിഎംടി ബാറുകളാണ് കേരളത്തിൽ തന്നെ നിർമിച്ചു വിപണിയിൽ എത്തിക്കുന്നതെന്ന് ജിൻഡാൽ ടിഎംടി വൈസ് പ്രസിഡൻറ് അമിത് ഗോയൽ പറഞ്ഞു. കേരളത്തിലുടനീളം ഡീലർമാരെ നിയമിച്ച് കേരള വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും അമിത് ഗോയൽ പറഞ്ഞു. കേരളത്തിൽ ജിൻഡാൽ ബ്രാൻഡ് ദുരുപയോഗം ചെയ്ത് ടി എം ടി ബാറുകൾ വിതരണം ചെയ്യുന്ന അനധികൃത നിർമാതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ട് വരും. ഗുണമേൻമ കുറഞ്ഞ അസംസ്ക്യത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നങ്ങൾ വാങ്ങി കബളിപ്പിക്കപ്പെടുന്ന ഉപഭോക്തക്കൾക്ക് ഗുണമേൻമയുള്ള ഉൽപന്നം ലഭ്യമാക്കുക എന്നതാണ്  ജിൻഡാൽ ടി എം ടി കേരള വിപണിയിൽ ലക്ഷ്യമിടുന്നത്.
നോവ സ്റ്റീൽസ് മാനേജിംഗ് പാർട്ണർമാരായ ഐബിൻ മൂസ, മൊയ്‌തീൻ മാണി, മാനേജർ കെ എം മിൻഹാജ്, പ്രൊഡക്ഷൻ മാനേജർ കെ എം മിസ്‌വാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.